Saturday, July 3, 2010

സാലഭഞ്ജിക


, originally uploaded by Praveen.G.

നിന്റെ ഈറനണിഞ്ഞ തണുത്ത കൈകള്‍ , അതില്‍ കോര്‍ത്ത എന്‍റെ കൈവിരലുകള്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ പ്രണയത്തുടിപുകള്‍ ആവഹിക്കുകയാണോ ? എന്‍റെ സ്വപ്നങ്ങള്‍ക്ക് നീ കൂട്ടായി വന്ന അന്ന് മുതല്‍ എന്നെ ഞാന്‍ നിന്നിലൂടെ തിരിച്ചറിയുകയായിരുന്നു.
ഈറന്‍ തോര്‍ന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി നീ എന്നോട് ചേര്‍ന്ന് നടക്കുമ്പോള്‍ കാറ്റില്‍ എന്റെ മുഖത്തേക്കു പാറിക്കളിക്കുന്ന നിന്റെ മുടിയഴകിലേക്ക് പുതുമഴയേറ്റു നനഞ്ഞ മണ്ണിന്റെ ഗന്ധമാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്റെ ഇടനെഞ്ചില്‍ നിന്നെ ചേര്‍ക്കുമ്പോള്‍ മാറിലമരുന്ന നിന്റെ വിറയാര്‍ന്ന വിരലുകളും നിന്റെ നീല നയനങ്ങളിലെ ആധിയും ഞാന്‍ അവഗണിച്ചുവോ? ഏത് അദൃശ്യ ശക്തിയാണു എന്നെ നിന്നിലേക്കിത്ര അടുപ്പിച്ചത് ? അറിയില്ല എനിക്ക് ഒന്നും.

8 comments:

  1. കൊള്ളാം മാഷെ... നല്ല ചിത്രം...

    ReplyDelete
  2. നൈര്‍മല്യം...നല്ല ചിത്രം.

    ReplyDelete
  3. ക്ലാസ്സിക്‌!

    ReplyDelete
  4. നല്ല ചിത്രം,ആശംസകള്‍...

    ReplyDelete
  5. മനസ്സിന് കുളിര്‍മ്മ തരുന്ന ചിത്രം....സസ്നേഹം

    ReplyDelete